കഴക്കൂട്ടം : പാചക വാതകം തുറന്നുവിട്ട് കടയിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവ ത്തിൽ യുവാവിനെതിരേ പോലീസ് കേസെടുത്തു.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കരിയം രമാഭവനിൽ വിഷ്ണു രാജി(30) നെതിരെയാണ് കേസെടുത്തത്.
വിഷ്ണു രാജിന്റെ ഭാര്യ ഗോപിക കരിയം ജംഗ്ഷനിൽ അയിരുപ്പാറ സ്വദേശി ശ്രീകാന്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കെ.വി. സ് മാർട്ട് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഗോപിക വിഷ്ണു രാജിനോട് ഡൈവേഴ്സ് ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള കാരണം ഗോപികക്ക് ഇവിടെയുള്ള ജോലിയാണെന്ന് ആരോപിച്ചാണ് കടയിൽ അതിക്രമിച്ചുകയറിയത്. തുടർന്നു ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഗ്യാസ് തുറന്നു വിടുകയും ചെയ്തു. ശ്രീകാര്യം പോലീസ് ശ്രീകാന്തിന്റെ പരാതിയിൽ കേസെടുത്തു.